05 December Thursday

പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പൊന്നാനിയിലെ വീട്ടമ്മ നൽകിയ പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കൊച്ചി > പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ പൊന്നാനിയിലെ വീട്ടമ്മ നൽകിയ പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ആരോപണ വിധേയരായ മലപ്പുറം മുൻ എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി സിം​ഗിൽ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇടാൻ  മജിസ്ട്രേറ്റ് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. ആദ്യം പരാതി നൽകിയ പൊന്നാനി സിഐ വിനോദ് വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയപ്പോൾ ബെന്നിയും തന്നെ ഉപദ്രവിച്ചതായും വീട്ടമ്മ പറയുന്നു. പിന്നീട് മലപ്പുറം എസ്പിയെ സുജിത് ദാസിനെ കണ്ടപ്പോൾ അദ്ദേഹവും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിലുണ്ട്.

എന്നാലിത് പൊലീസ് ഉദ്യോ​ഗസ്ഥരെ ചതിയിൽപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാ​ഗമായി കെട്ടിച്ചമച്ച പരാതിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. സപെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ എന്ന പേരിൽ റിപ്പോർട്ടർ ചാനലാണ് വീട്ടമ്മയുടെ അഭിമുഖമടക്കം ആദ്യം വാർത്ത പ്രസിദ്ധീകരിച്ചതും പരാതി നൽകുന്നതായി പുറത്തുവിട്ടതും. ഇതുമായി ബന്ധപ്പെട്ട ​ഗൂഡോലോചനയിൽ പി വി അൻവർ എംഎൽഎ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് ഉയർന്നുവരുന്ന ആരോപണം. ഡിവൈഎസ്പി ബെന്നി മുട്ടിൽ മരംമുറി കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top