04 August Tuesday

ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ഉടമകളില്‍ നിന്നും സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

കൊച്ചി> കോവിഡ് പടരുന്ന സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ ഉടമകളില്‍ നിന്നും നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് അടക്കമുള്ള സാമ്പത്തിക ആനുകുല്യങ്ങളും ഉറപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി.

ലോയേഴ്‌സ് ബിയോണ്ട് ബോര്‍ഡേര്‍സ് എന്ന സംഘടനക്കു വേണ്ടി സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് കോടതിയെ സമീപിച്ചത്.കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയ ഭൂരിപക്ഷം പ്രവാസികള്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല.

വിദേശത്ത് മരിച്ച പ്രവാസികളുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനും നടപടിയില്ല. ഇന്ത്യന്‍ എംബസി വഴി ആനുകൂല്യങ്ങള്‍ ഈടാക്കാന്‍ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top