09 August Sunday

രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

കൊച്ചി> രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി.സംഘടനകളും പാര്‍ടികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും  നടന്നു എന്നതടക്കം  സര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ വിശദീകരിക്കണം.

എത്ര കേസുകള്‍ എടുത്തുവെന്നും അറിയിക്കണം. കോവിഡ് വ്യാപനം തീക്ഷണമായ സാഹചര്യത്തില്‍ സംഘം ചേര്‍ന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോണ്‍ നമ്പേലിയും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ് .മണികുമാര്‍, ജസ്റ്റീസ് ഷാജി .പി .ചാലി എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.

സമരങ്ങളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും നടപടി എടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.മാര്‍ഗ നിര്‍ദേശം ലംഘിക്കുന്ന
രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലെന്ന് കോടതി വാക്കാല്‍ നീരീക്ഷിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും
 
എല്‍ഡിഎഫ് ,യുഡിഎഫ്, എന്‍ഡി.എ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top