26 May Tuesday

മേല്‍പ്പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതി അപേക്ഷയില്‍ ഒരു മാസത്തിനകം തീരുമാനം അറിയിക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

കൊച്ചി> പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാനുള്ള അനുമതി അപേക്ഷയില്‍ ഒരു മാസത്തിനകം തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. അനുമതിയപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണന്ന് വിജലന്‍സ് അറിയിച്ചു.

ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുക്കാന്‍ അനുമതി തേടി പരാതിക്കാരനായ ഖാലിദ് മുണ്ടപ്പിള്ളി 2018 ഒക്ടോബര്‍ 24 നാണ് സര്‍ക്കാരിനാണ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്.ഇബ്രാഹിം കുഞ്ഞ് , അന്‍വര്‍ സാദത്ത് എം എല്‍ എ, പൊതുമരാത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മേല്‍പ്പാലത്തിന് 17 കോടിയുടെ എസ്റ്റിമേറ്റാണ് അനുവദിച്ചതെന്നും പുര്‍ത്തിയായപ്പോള്‍ 33 കോടി ചെലവായെന്നും അഴിമതി ഉണ്ടെന്നുമാണ് ആരോപണം .

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top