31 October Saturday

വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കണം: ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് പുറപ്പെടുവിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

കൊച്ചി> എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.സാനു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു. കമ്പനി നിയമപ്രകാരം  രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്.എന്‍.ഡി.പി.യോഗം 2006 ന് ശേഷം അധികൃതര്‍ക്ക് കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

സുഗമമായ ഭരണത്തിന് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഭരണം നിയമാനുസൃതമല്ലാത്തതിനാല്‍ വെളളാപ്പള്ളിക്കു പുറമെ യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം സെക്രട്ടറി അരയകണ്ടി സന്തോഷ് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളായി തുടരുന്നത് തടയണമെന്നാണ് ആവശ്യം.

ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും നടപടിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top