15 November Friday

തെരുവുകച്ചവടക്കാര്‍ക്ക് പ്രത്യേകം സ്ഥലം: കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരും: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

കൊച്ചി> കോടതിവിധി നടപ്പാക്കിയില്ലെങ്കില്‍ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി. തെരുവുകച്ചവടക്കാര്‍ക്ക് പ്രത്യേകം സ്ഥലം നല്‍കുന്നത് സംബന്ധിച്ച ഉത്തരവുകള്‍ നഗരസഭ നടപ്പാക്കുന്നില്ല. ഇത് ദാര്‍ഷ്ട്യമാണ്.

ബുധനാഴ്ച്ചക്കകം നഗരസഭ സത്യവാങ്ങ്മൂലം നല്‍കിയില്ലെങ്കില്‍ നഗരസഭ പിരിച്ചുവിടാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top