18 July Thursday

ഏകീകരണത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറ‍ഞ്ഞ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊച്ചി
ഖാദർ കമ്മിറ്റി റിപ്പോർട്ട‌് നടപ്പാക്കുന്നതിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ‌് സർക്കാർ വിശ​ദീകരണപത്രിക. നിലവിൽ ഹയർ സെക്കൻഡറി അധ്യാപകർ അക്കാദമിക്, ഭരണ കാര്യങ്ങളിൽ ഒരുപോലെ ഇടപെടുന്ന സാഹചര്യം റിപ്പോർട്ട‌് നടപ്പാക്കുന്നതിലൂടെ ഒഴിവാക്കാനാകും. ഇത‌് ഹയർ സെക്കൻഡറി മേഖലയുടെ നിലവാരം ഉയർത്തുമെന്ന‌് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പ് ഹൈക്കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറയുന്നു.
സ്കൂളുകൾക്ക് ഒന്നിലേറെ മേധാവികളുള്ള നിലവിലെ സംവിധാനത്തിൽ സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പ്രിൻസിപ്പൽ മേധാവിയാകുന്നതോടെ ഇതു പരിഹരിക്കപ്പെടും. പരീക്ഷകൾ ഒരു സംവിധാനത്തിനു കീഴിലാക്കിയതോടെ അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി നിശ്ചയിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കും.
പരീക്ഷാനടത്തിപ്പ് സുഗമമാക്കാനും ചെലവു

കുറയ‌്ക്കാനും കഴിയും. പരീക്ഷാ ടൈംടേബിൾ ഏകോപിപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രവൃത്തിദിനങ്ങൾ ലഭ്യമാകും. പുതിയ സംവിധാനം നടപ്പാക്കുന്നതുവരെ നിലവിലെ ശമ്പളവിതരണരീതി തുടരും. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ ചുമതലകൾ നിർവചിച്ചുനൽകാൻ ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷനോട‌് നിർദേശിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

വിവിധ സർക്കാർ പദ്ധതികളുടെ നടത്തിപ്പ് സുഗമമാകും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ഓഫീസ് സൗകര്യം പങ്കുവയ‌്ക്കാനാകും.  ഹയർസെക്കൻഡറിയിൽ പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറയും. അധ്യാപകർക്ക് അക്കാദമിക് കാര്യങ്ങളിൽ ശ്രദ്ധയൂന്നാം. അക്കാദമിക് മികവ് ഉയർത്താനും സഹായിക്കും–- പ്രസ്താവനയിൽ  പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top