കൊച്ചി> സ്വര്‍ണ്ണ കള്ളക്കടത്ത് യുഎപിഎ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് വ്യക്തമാക്കി. യുഎപിഎ നിയമത്തിന്റെ 15-ാം വകുപ്പ് വ്യാഖ്യാനിച്ചും സുപ്രീം കോടതി വിധിന്യായങ്ങള്‍ ഉദ്ധരിച്ചുമാണ് ജസ്റ്റിസുമാരായ എ.ഹരിപ്രസാദ് എം.ആര്.അനിത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന വിധി.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയും ഭദ്രതയും ബാധിക്കുന്ന പ്രവൃത്തികള്‍ തീവ്രവാദ പ്രവര്‍ത്തനമാണന്ന കേന്ദ്ര സര്‍ക്കാരിന്റെയും എന്‍.ഐ.എയുടെയും വാദങ്ങള്‍ പൂര്‍ണ്ണമായി കോടതി തള്ളി. കേസില്‍ ജാമ്യം ലഭിച്ചവരുടെ ജാമ്യം റദ്ദാക്കണമെന്ന കേന്ദ്ര സര്ക്കാരിന്റേയുംയും എന്‍.ഐയുടെയും ആവശ്യം തള്ളിയാണ് കോടതി വിധി
വ്യാജ കറന്‍സി നിര്‍മ്മാണവും വിതരണവും മറ്റുമാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നടപടികള്‍ .അല്ലാതെ കസ്റ്റംസ് നിയമപ്രകാരം നിരോധിച്ചിട്ടുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് തീവ്രവാദ പ്രവര്‍ത്തനമായി കാണാനാവില്ല. സ്വര്‍ണ്ണം കടത്തിയത് വഴി ലഭിച്ച തുക തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി തെളിവില്ലാത്ത സാഹചര്യത്തിലാണ് എന്‍.ഐ എ പ്രത്യേക കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
രണ്ടായിരത്തോളം പേജുകളുള്ള എന്‍ഐഎ യുടെ കേസ് ഡയറി പരിശോധിച്ചതിനു ശേഷമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണ്ണക്കടത്ത് വഴി ലഭിച്ച പണം ഉപയോഗിച്ചതിന് തെളിവില്ലെന്ന് വിലയിരുത്തി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ എന്‍.ഐ.എയ്ക്ക് പ്രത്യേക കോടതിയില്‍ പ്രതികള്‍ക്കെതിരെ ഹാജരാക്കാമെന്നും കോടതി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..