06 December Friday

പാലാരിവട്ടം അഴിമതി: 'ചന്ദ്രിക'യുടെ അക്കൗണ്ടിലൂടെ 10 കോടി വെളുപ്പിച്ചെന്ന ആരോപണം പരിശോധിക്കാന്‍ ഇഡിയെ കക്ഷി ചേര്‍ക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

കൊച്ചി> നോട്ടു നിരോധനം നടപ്പാക്കിയ സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പത്തു കോടി രൂപ വെളുപ്പിച്ചെടുത്തെന്ന ആരോപണം പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണം ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ പദ്ധതികളില്‍ നിന്ന് വി കെ ഇബ്രാഹിം കുഞ്ഞിനും ടി ഒ സൂരജിനും ലഭിച്ച അഴിമതിപ്പണമാണിതെന്നു ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം.

ഹര്‍ജിയില്‍ പറയുന്ന തുക ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍  വന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാലുടന്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞ് കൈക്കൂലി വാങ്ങിയോയെന്ന കാര്യം അന്വേഷിക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും

 


പ്രധാന വാർത്തകൾ
 Top