23 January Wednesday

പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്നവര്‍ക്കിളവ് നല്‍കിയത് പുന:പരിശോധിക്കണം; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കൊച്ചി> പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തു വിട്ടവരുടെ കാര്യം  ആറുമാസത്തിനകം പുന:പരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ഫുള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്‌

209 പേരുടെ ഇളവിന്റെ കാര്യം ഭരണഘടനയുടെ 161 ആം അനുഛേദ പ്രകാരം ആറു മാസത്തിനകം സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ  പുന:പരിശോധിക്കണം. ഇവര്‍ പുറത്തിറങ്ങിയിട്ട് ഏഴു വര്‍ഷമായി. ഇവരുടെ നിലവിലെ സ്വഭാവവും പരിശോധിക്കണം. ആറു മാസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ ഇവര്‍ക്ക് ബാക്കി ശിക്ഷ നല്‍കണമെന്നും  കോടതി പറഞ്ഞു



 


പ്രധാന വാർത്തകൾ
 Top