27 March Monday

കൈക്കൂലി ആരോപണം ഗുരുതരമെന്ന്‌ കോടതി; അഡ്വ. സൈബിയുടെ ഹർജിയിൽ ഇടപെടില്ല

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കൊച്ചി > ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്നും, അറസ്‌റ്റ്‌ തടയണമെന്നും ആവശ്യപ്പെട്ട്‌ അഡ്വ. സൈബി ജോസ്‌ നൽകിയ ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന്‌ ഹൈക്കോടതി. അന്വേഷണത്തെ എന്തിന്‌ ഭയപ്പെടുന്നുവെന്ന്‌ കോടതി ചോദിച്ചു. കൈക്കൂലി ആരോപണം ഗുരുതരമെന്നും അന്വേഷണം നടക്കട്ടെയെന്നും കോടതി പറഞ്ഞു.

അന്വേഷണം ആരംഭിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഹർജി സമർപ്പിച്ചത് എന്തിനെന്ന് സൈബിയോട് കോടതി ചോദിച്ചു. കേസിൽ സർക്കാരിനോട് കോടതി നിലപാട് തേടി. അതിനു ശേഷമേ ഫയലിൽ സ്വീകരിക്കണോ എന്ന് തീരുമാനിക്കൂ. ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് സർക്കാർ അറിയിച്ചു. അന്വേഷണം ആരംഭിച്ചതേ ഉള്ളുവെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top