13 July Monday

പരീക്ഷ കഴിഞ്ഞു; നാളെ ഓൺലൈൻ ക്ലാസിലേക്ക്‌ ; രണ്ടാം ഘട്ടമൂല്യനിർണയം തിങ്കളാഴ്ച തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


തിരുവനന്തപുരം
ഹയർ സെക്കൻഡറി പരീക്ഷ ശനിയാഴ്‌ച പൂർത്തിയായതോടെ സംസ്ഥാനത്ത്‌ സ്‌കൂൾതലത്തിലുള്ള എല്ലാ പരീക്ഷകൾക്കും പരിസമാപ്‌തി. പുതിയ അധ്യയനവർഷത്തെ "ഫസ്റ്റ്‌ ബെൽ' തിങ്കളാഴ്‌ച മുഴങ്ങും. കൈറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനലിലൂടെ കുരുന്നുകൾ ഓൺലൈൻ പഠനമുറിയിലേക്ക്‌ കടക്കും. കോവിഡ്‌ ഭീതിക്കിടയിൽ നാളിതുവരെ ഇല്ലാത്ത ഒരുക്കങ്ങളുമായാണ് എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ വിഭാഗങ്ങളിലായി 13 ലക്ഷം വിദ്യാർഥികളുടെ പരീക്ഷ പൂർത്തിയായത്‌.

വീട്ടിൽനിന്ന് ഇറങ്ങി പരീക്ഷ എഴുതി തിരിച്ചെത്തുന്നതുവരെ ശക്തമായ സുരക്ഷയൊരുക്കി.   മാസ്‌കും സാനിറ്റൈസറും ഉറപ്പാക്കി. ആരോഗ്യവകുപ്പിന്റെ നിർദേശം പാലിച്ച്‌ വിദ്യാർഥികളും മാതൃകയായി.

രജിസ്റ്റർ ചെയ്‌ത 4,22,450 എസ്എസ്എൽസി വിദ്യാർഥികളിൽ 4,22,112പേർ‌ (99.91 ശതമാനം) പരീക്ഷയെഴുതി‌. പ്ലസ്‌ടുവിൽ 4,52,572 ഉം പ്ലസ്‌വണിൽ 4,38,825 ഉം വിഎച്ച്‌എസ്‌ഇയിൽ 55,794 വിദ്യാർഥികളും എഴുതി. ഉത്തരക്കടലാസുകളുടെ രണ്ടാംഘട്ട മൂല്യനിർണയം തിങ്കളാഴ്ച തുടങ്ങും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top