02 June Tuesday

ഹൈബി ഈഡനെതിരായ പീഡന പരാതി; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

തിരുവനന്തപുരം > സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട്‌ മുൻ എംഎൽഎയും നിലവിൽ എംപിയുമായ ഹൈബി ഈഡൻ പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി കോടതി  രേഖപ്പെടുത്തി. തിരുവനന്തപുരം ഫസ്‌റ്റ്‌ ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതി നാല്‌ മജിസ്‌ട്രേട്ട്‌ മനീഷ കെ ഭദ്രനാണ്‌  പരാതിക്കാരിയുടെ  രഹസ്യമൊഴി രേഖപ്പെടുത്തിയത്‌. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷപ്രകാരമാണ്‌ നടപടി.

ഹൈബി ഈഡൻ പീഡിപ്പിച്ചതായി യുവതി നേരത്തേ സോളാർ ജുഡീഷ്യൽ കമീഷനിൽ മൊഴി നൽകിയിരുന്നു. പിന്നീട്‌ ക്രൈംബ്രാഞ്ചിനും പരാതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനുമുമ്പിലും പീഡനവിവരം ആവർത്തിച്ചു.


പ്രധാന വാർത്തകൾ
 Top