Deshabhimani

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷക സംഘത്തിന് കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 09:04 AM | 0 min read

തിരുവനന്തപുരം > സിനിമ മേഖലയിൽ സത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷക സംഘത്തിന് കൈമാറി. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്എടിക്ക് റിപ്പോർട്ടിന്റെ പൂർണരൂപം നൽകിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണു റിപ്പോർട്ട് കൈമാറിയത്.

തുടർനടപടികൾ ആലോചിക്കാനായി പ്രത്യേക അന്വേഷക സംഘത്തിന്റെ യോ​ഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പൊലീസ് ആസ്ഥാനത്താണ് യോ​ഗം ചേരുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home