11 December Wednesday

ഹേമ കമ്മിറ്റി റിപ്പോർട്ട്: പ്രത്യേക ബെഞ്ച് രുപീകരിച്ച് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കൊച്ചി> ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ബെഞ്ചിൽ വനിതാ ജഡ്ജിമാർ അംഗങ്ങളാകും. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേക ബെഞ്ചായിരിക്കും പരി​ഗണിക്കുക. നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി പരി​ഗണിക്കവെയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം  ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും അനുബന്ധ കാര്യങ്ങളെയും സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജി (WP(C) നമ്പർ 29846) കേൾക്കുന്നതിനായി ഡോ. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ,  ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചാണ് രൂപീകരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top