10 December Tuesday

മരുന്നുൽപ്പാദനം കൂട്ടാൻ സഹായം നൽകും: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

കൊച്ചി> കൂടുതൽ മരുന്നുകൾ സംസ്ഥാനത്തുതന്നെ ഉൽപ്പാദിപ്പിക്കേണ്ടതുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മരുന്നുനിർമാണത്തിന്‌ അനുകൂലമായ സാഹചര്യം ഒരുക്കാൻ വ്യവസായവകുപ്പ്‌ ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ (എകെസിഡിഎ) ജില്ലാ സുവർണ ജൂബിലി ആഘോഷവും കുടുംബസംഗമവും ബോൾഗാട്ടി ആൽഫ ഹൊറൈസൺ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ആന്റണി തര്യൻ അധ്യക്ഷനായി. ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ കുറിപ്പില്ലാതെ നൽകുന്നത് തടയാൻ നടപടിയെടുക്കുക, ആശുപത്രിസംരക്ഷണ ബില്ലിൽ ഫാർമസിസ്റ്റുകളെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മന്ത്രിക്ക് നൽകി.

ടി ജെ വിനോദ് എംഎൽഎ, ഡ്രഗ്‌സ് കൺട്രോളർ പി എം ജയൻ, അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ സന്തോഷ് മാത്യു, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ എൻ മോഹൻ, ജനറൽ സെക്രട്ടറി എൽ ആർ ജയരാജ്, ട്രഷറർ വി അൻവർ, സംസ്ഥാന വൈസ് പ്രസിഡന്റ് വി വി ടോമി, ജില്ലാ സെക്രട്ടറി കെ പി വസുന്ദരാജ്, വൈസ് പ്രസിഡന്റുമാരായ എ ടി ലോറൻസ്, കെ കെ മായൻകുട്ടി, ഒ എം അബ്ദുൾ ജലീൽ, ടി ജെ ഏലിയാസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top