07 August Friday

വാഹന പരിശോധന: ഹെൽമെറ്റ്‌ ഇല്ലാത്ത 174 പേർക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

തൃക്കാക്കര
മോട്ടോർ വാഹനവകുപ്പ്‌ എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ  നടത്തിയ വാഹന പരിശോധനയിൽ ഹെൽമെറ്റ് വയ്‌ക്കാതെ ഇരുചക്രവാഹനം ഓടിച്ച 174 പേർക്കെതിരെ നടപടിയെടുത്തു. പിൻസീറ്റ് യാത്രക്കാരിൽ ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്തവരെ ബോധവൽക്കരിച്ച്‌ വിട്ടയച്ചു. എന്നാൽ, അടുത്തദിവസംമുതൽ പിഴ  അടയ്ക്കണമെന്നും ഇല്ലെങ്കിൽ കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതർ അറിയിച്ചു.

പിഴയിനത്തിൽ ആകെ 1,86,500 രൂപ ഈടാക്കി. സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിച്ച 46 പേർക്കെതിരെ നടപടിയെടുത്തു. അടുത്തദിവസംമുതൽ സഹയാത്രികരും സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ഡ്രൈവർ കുറ്റക്കാരനായിരിക്കും. സ്വകാര്യ വാഹനങ്ങളിൽ കൂളിങ്‌ ഫിലിം ഒട്ടിച്ചതിന് 27 പേർക്കെതിരെയും ഡോർഷട്ടർ അടയ്ക്കാതെ സർവീസ് നടത്തിയതിന്‌ ആറു സ്വകാര്യ ബസുകൾക്കെതിരെയും നടപടിയെടുത്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ്‌ ചെയ്യുന്നതടക്കമുള്ള നടപടികൾ തുടരും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top