19 September Saturday

രാജമലയിൽ രക്ഷാപ്രവർത്തനത്തിന്‌ ഹെലികോപ്‌റ്റർ ലഭ്യമാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


തിരുവനന്തപുരം> മണ്ണിടിച്ചിലുണ്ടായ  രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ്  വ്യോമ സേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.

രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും.


രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകി. മണ്ണിടിച്ചിൽ ഉണ്ടായ ഇടുക്കി രാജമലയിൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.


കനത്തമഴയിലും മണ്ണിടിച്ചിലിലും 80ഓളം പേരാണ്‌ കുടുങ്ങികിടക്കുന്നത്‌.റോഡ്‌ഗതാഗതം താറുമാറായിരിക്കയാണ്‌. പ്രദേശത്തേക്ക്‌ എത്തിചേരാനും ബുദ്ധിമുട്ടാണ്‌. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന്‌ ഹെലികോപ്‌റ്ററാണ്‌ സഹായമാകുക. തൊഴിലാളികളുടെ ലയങ്ങളാണ്‌ മണ്ണിനടിയിലായത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top