18 August Sunday

മലപ്പുറത്ത് കനത്ത മഴയിൽ മരം കടപുഴകി വീണ് 3 മരണം; 9 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

മലപ്പുറം/എടക്കര> നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിൽ നെല്ലിക്കുത്ത് പൂളക്കപ്പാറ ആദിവാസി കോളനിയിൽ ശക്തമായ കാറ്റിൽ മരംവീണ് 3 പേർ മരിച്ചു. പൂളക്കപ്പാറ കോളനിയിലെ ശങ്കരൻ (65), ചാത്തി(55), പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി (45), എന്നിവരാണ് മരണപ്പെട്ടത്. ഉത്സവത്തിന് വന്നവരാണ് മരിച്ചത്.

3 ദിവത്തെ ഉത്സവത്തിന്  തുടക്കമായിരുന്നു ഇന്നലെ.വ്യാഴാഴ്ച വൈകീട്ട് 6.30 നാണ് അപകടം. അപകടത്തിൽ അനന്യ എന്ന എട്ടു വയസുകാരിക്ക് പരിക്കുണ്ട്. കുട്ടിയെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഉത്സവസ്ഥലത്തെ മരം കാറ്റിലും മഴയിലും കൂടിനിന്നവരുടെമേൽ പൊട്ടിവീഴുകയായിരുന്നു 3 പേരും മരത്തിന്റെ അടിയിൽപ്പെട്ട് തൽക്ഷണം മരണപ്പെട്ടു. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റൽ മോർച്ചറിയിൽ.


പ്രധാന വാർത്തകൾ
 Top