തിരുവനന്തപുരം > തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ സദ്യാലയങ്ങളും ഓഡിറ്റോറിയങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ്.
ജില്ലാഭരണകൂടമോ റവന്യൂ അധികൃതരോ ആവശ്യപ്പെട്ടാല്‍ ഓഡിറ്റോറിയങ്ങള്‍ തുറന്നു നല്‍കാനും വേണ്ട സഹായം ഒരുക്കിക്കൊടുക്കാനും ജില്ലാതലത്തില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.