15 December Sunday

നാളെ മുതൽ അതിതീവ്ര മഴ ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2019

ഒരുമഴ വൈകിയെത്തുന്ന കാലവർഷത്തിന്റെ സൂചന നൽകി ചൊവ്വാഴ‌്ച തിരുവനന്തപുരം നഗരത്തിൽ മഴ പെയ‌്തപ്പോൾ. പാളയം എംഎൽഎ ഹോസ‌്റ്റലിന‌് സമീപത്തുനിന്നുള്ള കാഴ‌്ച / ഫോട്ടോ: അരുൺരാജ്‌

തിരുവനന്തപുരം
കേരളത്തിൽ കാലവർഷം വരും ദിവസങ്ങളിൽ ശക്തിപ്പെടുമെന്ന‌് കേന്ദ്ര കാലാവസ്ഥാ വിഭാഗം. 18 മുതൽ ചില ജില്ലകളിൽ 20 സെന്റീമീറ്ററിനു മുകളിലുള്ള അതിതീവ്ര മഴയ‌്ക്ക‌് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട‌്. ഇതേതുടർന്ന‌് 18 ന് ഇടുക്കി, മലപ്പുറം,  19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ,  20 ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ  ജില്ലകളിൽ  24 മണിക്കൂറിൽ 20 സെന്റീമീറ്ററിനു മുകളിലുള്ള മഴ പെയ്യും. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ‌്താൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവക്കും സാധ്യതയുണ്ട‌്.

ബുധനാഴ‌്ച ഇടുക്കി, ജൂലൈ 18 ന് കോട്ടയം  19 ന് എറണാകുളം, പാലക്കാട്  ജില്ലകളിലും  20 ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചു. ഈ  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (11.5 സെന്റീമീറ്റർ വരെ) അതിശക്തമായതോ (11.5 മുതൽ  20.4 സെന്റീമീറ്റർ വരെ) ആയ മഴയ്‌ക്ക‌് സാധ്യതയുണ്ട‌്.

17ന‌് - കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും  18  ന‌് - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ , പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട‌് ജില്ലകളിലും  19 -ന‌് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ , കോഴിക്കോട് , കാസർകോട‌് ജില്ലകളിലും  20 ന‌്  - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട‌് ജില്ലകളിലും മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top