11 July Saturday

നിലമ്പൂരിലെ മലയോരമേഖലയില്‍ കനത്ത മഴ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

നിലമ്പൂര്‍ > നിലമ്പൂരിലെ മലയോരമേഖലയില്‍ കനത്ത മഴ തുടരുന്നു. ശനിയാഴ്ച രാവിലെ  മുതല്‍ പെയ്ത കനത്ത മഴയില്‍ ചാലിയാറിലും പോഷക നദികളിലും
 ജലനിരപ്പ് ഉയര്‍ന്നു.കാഞ്ഞിരപ്പുഴയിലും കുറുവന്‍ പുഴയിലും മലവെള്ളപാച്ചില്‍ തുടരുന്നു.

വനത്തിനുള്ളില്‍ കനത്തമഴ തുടരുന്നതിനാല്‍ ആദിവാസി കോളനികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. 2018 ല്‍ തകര്‍ന്ന മതില്‍മൂല ആദിവാസി കോളനിക്ക് സമീപം പുഴകള്‍ കരകവിഞ്ഞു.നിലമ്പൂര്‍ ഊട്ടി കെഎന്‍ജി റോഡില്‍ മൂന്നിടങ്ങളില്‍ അരക്കൊപ്പം വെള്ളം കയറി. ചന്തക്കുന്ന് വെളിയംതോട്, ജനതപടി, ജ്യോതിപടി, മിനര്‍വ്വപ്പടി എന്നിവടങ്ങളിലാണ് വെള്ളം കയറിയത്.

നിലമ്പൂരിലെ ഗ്രാമീണ പാതകളും വെള്ളപ്പൊക്കത്തില്‍ മുങ്ങി.കക്കാടംപൊയിലില്‍ പ്രദേശങ്ങളില്‍ കനത്ത കാറ്റും അനുഭവപ്പെടുന്നുണ്ട്. വനാന്തരങ്ങളിലെ നിരവധി കുടുംബങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ റവന്യൂവകുപ്പ് നിര്‍ദേശം നല്‍കി. അഗ്‌നിശമന വിഭാഗം വിവിധയിടങ്ങളില്‍ സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top