പാലാ> അടുക്കത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് മീനച്ചിലാര്‍ കരകവിഞ്ഞു. പാലാ നഗരം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. രാത്രി മുഴുവന്‍ തുടര്‍ന്ന ശക്തമായ മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ഉരുള്‍പൊട്ടിയത്.
ഇതേ തുടര്‍ന്ന് പാലാ പൊലീസ് നഗരത്തില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തി വ്യാപാരികള്‍ക്കുള്‍പ്പെടെ ജാഗ്രതാ നിര്‍ദ്ദേശം നല്കി. വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ നീക്കം ചെയ്തു.മൂന്നാനി, കൊട്ടാമറ്റം ബസ് ടെര്‍മിനല്‍, ചെത്തിമറ്റം, മുത്താലി, പുലിയന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ റോഡ് വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം വരവ് ശക്തമായി തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..