24 October Thursday

കോഴിക്കോട് - ബംഗളൂരു പാതയില്‍ കനത്ത വെള്ളക്കെട്ട്; വാഹനങ്ങള്‍ വനപ്രദേശത്ത് കുടുങ്ങിക്കിടക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കോഴിക്കോട്> ബത്തേരി -കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ ,766 ദേശീയപാതയില്‍ മുത്തങ്ങ തകരപ്പാടി ആര്‍ ടി ഒ ചെക്ക് പോസ്റ്റ് മുതല്‍ പൊന്‍കുഴി വരെ നാലുകിലോമീറ്റര്‍ ദൂരം റോഡ് പുഴയായി മാറി. ബസുകളും ലോറികളും മാത്രമാണ് കഷ്ടിച്ച് കടന്നു പോവുന്നത്. വെള്ളം ഇറങ്ങിയില്ലെങ്കില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടുന്ന അവസ്ഥയാണുള്ളത്.

തൃശൂരില്‍ അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

തൃശൂരില്‍ അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു



നൂറു കണക്കിന് വാഹനങ്ങള്‍ വനപ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. അതേസമയം തൃശൂരില്‍ അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

 


പ്രധാന വാർത്തകൾ
 Top