24 October Thursday

വയനാട്ടിൽ മഴ ശക്തം; മണ്ണിടിഞ്ഞ്‌ ഒരാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019


കൽപ്പറ്റ
കനത്ത മഴയിൽ വയനാട്ടിൽ വ്യാപകനാശം.  മണ്ണിടിഞ്ഞ്‌  ഒരാൾ മരിച്ചു.  കഴിഞ്ഞ വർഷം   ഏറ്റവും വലിയ ഉരുൾപ്പൊട്ടലുണ്ടായ കുറിച്യർ മലയിൽ വൻതോതിൽ മണ്ണിടിഞ്ഞു. വാളാട്‌–- നിരവിൽപുഴ റോഡിൽ മണ്ണിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു.  ബത്തേരി  അമ്പലവയൽ കരിങ്കുറ്റിയിലാണ്‌ മൺഭിത്തിയിടിഞ്ഞ‌്  നിർമാണ തൊഴിലാളി മരിച്ചത്‌.

കുപ്പാടി കടമാൻചിറ സ്വദേശി പുത്തൻവീട്ടിൽ അബ്ദുൾകരീം (45) ആണ‌് മരിച്ചത‌്. സ്വകാര്യ റിസോർട്ടിന്റെ അരികുഭിത്തി നിർമാണത്തിനിടെയാണ്‌ ഇദ്ദേഹത്തിനു മേൽ മണ്ണിടിഞ്ഞ‌ുവീണത്‌. 

കുറിച്യർമല മേൽമുറിയിൽ തിങ്കളാഴ്‌ച രാത്രി 12 ഓടെയാണ്‌ വലിയ മണ്ണിടിച്ചിലുണ്ടായത്‌. സമീപത്തെ  മൂന്നു കുടുംബങ്ങൾ  ഇവിടെനിന്നും മാറി. നേരത്തെ  ഉരുൾപ്പൊട്ടി ഇളകിനിൽക്കുന്ന വലിയപാറയും മണ്ണും കനത്ത മഴയിൽ താഴേക്ക്‌ പതിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്‌ത്‌ ഒമ്പതിന്‌ ഇവിടെയുണ്ടായ  ഉരുൾപ്പൊട്ടലിൽ മൂന്ന്‌ വീട്‌ പൂർണമായും തകർന്നിരുന്നു.  മാനന്തവാടി–-വാളാട്‌–-കോറോം റോഡിൽ ചേരിയമൂലയിലാണ്‌ മണ്ണിടിഞ്ഞ്‌ ഗതാഗത തടസ്സമുണ്ടായത്‌. ജില്ലയിൽ കനത്ത മഴ തുടരുകയാണ്‌.


പ്രധാന വാർത്തകൾ
 Top