19 March Tuesday

ബുധനാഴ്‌ച വരെ ശക്‌തമായ മഴ,തീരദേശ മേഖലയിൽ കടൽ ക്ഷോഭം, പരീക്ഷകൾ മാറ്റി , ട്രെയിനുകൾ വൈകി ഓടുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

വണ്ടിപ്പെരിയാർ റോഡിലെ വെള്ളപ്പൊക്കം

കൊച്ചി>  ബുധനാഴ്‌ചവരെ സംസ്‌ഥാനത്ത്‌ ശക്‌തമായ മഴ പെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറീസാ തീരത്തിനടുത്ത്‌ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ മേഖലയും അതുമൂലമുള്ള അന്തരീക്ഷ ചുഴിയുമാണ്‌ കനത്തമഴക്ക്‌ കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്. ഇതോടെ തീരദേശ മേഖലയിൽ കടൽ ക്ഷോഭവും ശക്‌തമായി. 70 കിലോമിറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുരുതെന്നും മുന്നറിയിപ്പുണ്ട്‌.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്നും  മണിക്കൂറിൽ 35   മുതൽ 45  കിലോമിറ്റർ  വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിലും കാറ്റടിക്കാൻ സാധ്യതയുണ്ട്‌. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ കേരള തീരത്തും  ലക്ഷദ്വീപ് തീരത്തും അഞ്ച്‌ മീറ്റർ വരെ .ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെ തുടർന്ന്‌ തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രൊഫഷനൽ േേകാളേജുകൾ  ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌ാണ്‌ അവധി. കേരള, എംജി, ആരോഗ്യ സർവ്വകലാശാലകൾ ഇന്നത്തെപരീക്ഷകൾ മാറ്റിവെച്ചു. കൊച്ചി സർവ്വകലാശാല പരീക്ഷകൾക്ക്‌ മാറ്റമില്ല.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് തിങ്കളാഴ‌്ച കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
Read more: http://www.deshabhimani.com/news/kerala/heavy-rain-in-kerala/73757കേരള,  എം ജി,ആരോഗ്യ സർവ്വകലാശാലകൾ  തിങ്കളാഴ്‌ചയിലെ പരീക്ഷകൾ മാറ്റിവെച്ചു. കൊച്ചി സർവ്വകലാശാല പരീക്ഷകൾക്ക്‌ മാറ്റമില്ല.

മരം വീണതിനെ  തുടർന്ന്‌ പിടിച്ചിട്ട അന്ത്യോദയ എക്‌സ്‌പ്രസ്‌

മരം വീണതിനെ തുടർന്ന്‌ പിടിച്ചിട്ട അന്ത്യോദയ എക്‌സ്‌പ്രസ്‌


കനത്തമഴയിൽ ആലപ്പുഴയിൽ അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‌ മുകളിലേക്ക്‌ മരം വിണു .  ഇതോടെ അരൂരിനും എഴുപുന്നയ്ക്കുമിടയിൽ ട്രെയിൻ പിടിച്ചിട്ടു. വൈദ്യുത കമ്പിയിൽ തട്ടിയാണ്‌  മരം വീണത്‌. റെയിൽവേയുടെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചതിനാൽ ഗതാഗതം നിലച്ചു. മറ്റു ട്രെയിനുകൾ വിവിധ സ്‌റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. എറണാകളും സൗത്ത്‌ റെയിൽവെ സ്‌റ്റേഷനിൽ പാളത്തിൽ വെള്ളം നിറഞ്ഞു. ഇതോടെ ട്രെയിൻ ഗാതാഗതം തടസ്സപ്പെട്ടു. പാളം നിറഞ്ഞ്‌ വെള്ളം പ്ലാറ്റ്‌ഫോം വരെ ഉയർന്നു. സംസ്‌ഥാനത്ത്‌ നാലുമണിക്കൂർ വരെ വൈകിയാണ്‌ ട്രെയിനുകൾ ഓടുന്നത്‌.

വെള്ളം നിറഞ്ഞുകിടക്കുന്ന എറണാകുളം റെയിൽവേ സ്‌റ്റേഷൻ

വെള്ളം നിറഞ്ഞുകിടക്കുന്ന എറണാകുളം റെയിൽവേ സ്‌റ്റേഷൻകനത്ത മഴയിൽ പമ്പാനദി കരകവിഞ്ഞു. പുനലൂർ മൂവാറ്റുപുഴ റോഡിൽ ചെത്തോങ്കരയിൽ വെള്ളം കയറി. മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പമ്പാനദിയിൽ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാറിൽ 130 അടിയിലേക്ക്‌ ജലനിരപ്പ്‌ ഉയർന്നു.

എറണാകുളം സ്റ്റേഡിയം റോഡ് വെള്ളക്കെട്ടില്‍

എറണാകുളം സ്റ്റേഡിയം റോഡ് വെള്ളക്കെട്ടില്‍ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തിരുവനന്തപുരത്തെ നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ജനങ്ങൾക്കു ജാഗ്രതാ നിർദേശമുണ്ട്. വയനാട്ടിലെ ബാണാസുര സാഗർ ഡാം ഷട്ടറുകൾ ഏതു നിമിഷവും തുറക്കും. പെരിങ്ങൽകൂത്ത്‌ ഡാമിന്റെ അഞ്ച്‌ ഷട്ടറുകർ തുറന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മഴയിലും കാറ്റിലും പലയിടത്തും വീടുകൾക്ക്‌ മുകളിലേക്ക്‌ മരം വീണു. റോഡുകളൾ വെള്ളംനിറഞ്ഞതിനെ  തുടർന്ന്‌ ഗതാഗതം മുടങ്ങി. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്‌. കാറ്റിലും മഴയിലും വൻ കൃഷിനാശമാണ്‌ ഉണ്ടായിട്ടുള്ളത്‌.

പാലാ നഗരത്തിൽ വെള്ളം കയറിയപ്പോൾ

പാലാ നഗരത്തിൽ വെള്ളം കയറിയപ്പോൾ


  കോട്ടയത്ത്‌ പാലാ നഗരം പുർണമായും വെള്ളത്തിലാണ്‌. ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കയാണ്‌. കുമളി പെരിയാർ കോളനിയിൽ വെള്ളം കയറി. വണ്ടിപ്പെരിയാറിലും ചപ്പാത്തിലും വെള്ളം കയറി.

ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നു. ചാലക്കുടിയിൽ  റെയിൽവേ ട്രാക്ക്‌ പൂർണമായും വെള്ളത്തിനടിയിലാണ്‌.

പ്രധാന വാർത്തകൾ
 Top