31 October Saturday

കനത്ത മഴ തുടരും; 5 ജില്ലയിൽ മഞ്ഞ അലർട്ട്‌; ശക്തമായ കാറ്റിനും സാധ്യത

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020


തിരുവനന്തപുരം
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന്‌ സംസ്ഥാനത്ത്‌ വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യത‌. ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ ലഭിച്ചു. തിങ്കളാഴ്‌ച മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്‌. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയുണ്ടാകും. ചൊവ്വാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്‌ക്ക്‌ സാധ്യത‌.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മീൻപിടിത്തത്തിനു പോകരുത്‌. ചൊവ്വാഴ്‌ച രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട്‌ വരെയുള്ള തീരത്ത് 4.6 മീറ്റർവരെ ഉയരത്തിൽ ശക്തമായ തിരമാലയ്‌ക്ക്‌ സാധ്യത. തീരദേശവാസികൾ ജാഗ്രത പാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top