25 August Sunday

എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചതായ വ്യാജ വാര്‍ത്ത: ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കൊച്ചി> എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും ഔദ്യോഗിക ഫേസ്‌ബുക്ക് പേജുകളില്‍ അറിയിപ്പുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. വ്യാജ അറിയിപ്പുകള്‍ അവഗണിക്കണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

മഴ കനത്ത പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചെന്ന നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്  ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രത്യേക അറിയിപ്പ് നല്‍കിയത്‌

ഈ ലിങ്കുകളില്‍ സെര്‍ച്ച് ചെയ്യുക

https://www.facebook.com/dcekm/


www.facebook.com/dioekm/


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top