06 June Tuesday
അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ്‌ ഉയർന്നു , കരകവിഞ്ഞ്‌ അച്ചൻകോവിലും പമ്പയും

തകർത്ത് പെയ്യുന്നു ; ഒന്നേകാൽ നൂറ്റാണ്ടിലെ റെക്കോഡ് തുലാമഴ

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചകൂടി മഴ കനക്കും. കൂടുതൽ നാശം തെക്കൻ, മധ്യകേരളത്തിലാണ്‌. തിരുവനന്തപുരം അഗസ്ത്യവനമേഖലയിൽ ആറ്റിൽ മീൻപിടിക്കാൻപോയ ആദിവാസി യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പൊടിയ ആദിവാസി സെറ്റിൽമെന്റിലെ രാമചന്ദ്രൻ കാണിയുടെയും ഗീതയുടെയും മകൻ രതീഷാ (26)ണ്‌ മരിച്ചത്. ഇതോടെ ആകെ മരണം അഞ്ചായി.

മണ്ണിടിഞ്ഞു വീണ തിരുവനന്തപുരം–- നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. മൺറോതുരുത്തിൽ വെള്ളം കയറി. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ചൊവ്വാഴ്‌ച മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിനു സമാന ജാഗ്രത വേണം.

സംസ്ഥാനത്ത്‌ 151 ദുരിതാശ്വാസ ക്യാമ്പിലായി 1315 കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. 4348 പേർ ഇവിടുണ്ട്‌. 382 വീട്‌ പൂർണമായും 2205 വീട്‌ ഭാഗികമായും തകർന്നു.

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് ചെങ്ങമനാട് പഞ്ചായത്തിലെ കിഴക്കേദേശത്ത് കഥകളി കലാകാരൻ കലാമണ്ഡലം 
ശങ്കരൻ എമ്പ്രാന്തിരിയുടെ കുടുംബം താമസിക്കുന്ന വീട് അപകടാവസ്ഥയിലായപ്പോൾ

ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് ചെങ്ങമനാട് പഞ്ചായത്തിലെ കിഴക്കേദേശത്ത് കഥകളി കലാകാരൻ കലാമണ്ഡലം 
ശങ്കരൻ എമ്പ്രാന്തിരിയുടെ കുടുംബം താമസിക്കുന്ന വീട് അപകടാവസ്ഥയിലായപ്പോൾ


 

ഒന്നേകാൽ നൂറ്റാണ്ടിലെ റെക്കോഡ് തുലാമഴ
സംസ്ഥാനത്ത്‌ തുലാവർഷ മഴ റെക്കോഡ്‌ മറികടന്നു. നവംബർ 15 വരെ സംസ്ഥാനത്ത്‌ 833.8 മില്ലി മീറ്റർ മഴയാണ്‌ ലഭിച്ചത്‌. 2010ൽ ലഭിച്ച 822.9 മി.മീ. ആയിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 121 വർഷത്തെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ മഴ.  92 ദിവസം നീളുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടാണ്‌ റെക്കോഡ്‌ മ*റികടന്നത്‌. 407.2 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്താണ്‌ 833.8 മി.മീ. മഴ ലഭിച്ചത്‌–- 105 ശതമാനം അധികം. എല്ലാ ജില്ലയിലും അധിക മഴ ലഭിച്ചു. പത്തനംതിട്ടയിലാണ്‌ കൂടുതൽ. 490.4 ലഭിക്കേണ്ടിടത്ത്‌ 1441.5 മി.മീ.

മുല്ലപ്പെരിയാർ  തുറക്കേണ്ടിവരും
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്‌ തിങ്കളാഴ്‌ച 140.35 അടിയെത്തി. മഴ തുടർന്നാൽ   ഷട്ടറുകൾ തുറക്കേണ്ടിവരും. സെക്കൻഡിൽ അണക്കെട്ടിലേക്ക്‌ 3378 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്‌നാട്ടിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകളിലും ജലസംഭരണികളിലും പരമാവധി ശേഷി നിറഞ്ഞു. ഇതിനാൽ കൂടുതൽ വെള്ളം തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകുന്നില്ല.  തമിഴ്‌നാട്‌ സെക്കൻഡിൽ 2300 ഘനയടി വീതം വെള്ളം കൊണ്ടുപോയി.

ചക്രവാതച്ചുഴിയും
തെക്കുകിഴക്കൻ അറബിക്കടലിലെയും കർണാടക -തമിഴ്നാടിനു മുകളിലെയും ചക്രവാതച്ചുഴികൾ ചേർന്ന്‌ വടക്കൻ കേരളത്തിനും കർണാടകത്തിനും സമീപമെത്തി. ഇതിന്റെ സ്വാധീനത്തിൽ ചൊവ്വാഴ്‌ച സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്ത മഴ ഉണ്ടാകും. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top