10 September Tuesday

അതിശക്തമായ മഴയ്‌ക്ക്‌ സാധ്യത; മൂന്ന്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

തിരുവനന്തപുരം > സംസ്ഥാനത്തെ മൂന്ന്‌ ജില്ലകളിൽ അതിശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ്‌ ഓറഞ്ച്‌ അലർട്ട്‌. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 

ആലപ്പുഴ, കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ബുധനാഴ്‌ച ഓറഞ്ച്‌ അലർട്ടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top