17 January Sunday

ന്യൂനമർദം ചുഴലിക്കാറ്റാകാന്‍ സാധ്യത; കേരളത്തിൽ ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാൻ സാധ്യത. ജാഗ്രത പുലര്‍ത്താന്‍ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ചുഴലിക്കാറ്റിന്‌ നേരിയ സാധ്യതയുണ്ട്‌. ഡിസംബർ ഒന്നുമുതൽ കടൽ അതിപ്രക്ഷുബ്ധമായേക്കും.

തിങ്കളാഴ്‌ച അർധരാത്രിക്കുശേഷം കടലിൽ പോകരുത്. മീൻപിടിത്തത്തിനു പോയവർ തിങ്കളാഴ്‌ച അർധരാത്രിയോടെ ഏറ്റവുമടുത്ത സുരക്ഷിത തീരത്ത് എത്തണം. ചൊവ്വാഴ്‌ചമുതൽ കടലിൽ പോകുന്നത് നിരോധിച്ചു.ബുധനാഴ്‌ച ഇടുക്കിയിൽ റെഡ്‌ അലർട്ടും(അതിതീവ്ര മഴ) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച്‌ അലർട്ടും (അതിശക്തമായ മഴ) പ്രഖ്യാപിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top