21 October Wednesday

യുവതിയെ കെട്ടിയിട്ട്‌ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്‌ടർക്ക് ജാമ്യമില്ല; സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

കൊച്ചി > കോവിഡ് രോഗമില്ലെന്ന സർട്ടിഫിക്കേറ്റ് വാങ്ങാൻ വീട്ടിലെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്‌ടർക്ക് ജാമ്യം ലഭിക്കാൻ അവകാശമില്ലന്ന് ഹൈക്കോടതി. കുളത്തൂപ്പുഴ കമ്മ്യൂണിറ്റി ഹെൽത്ത് ഇൻസ്പെക്‌ടർ പ്രദിപ് കുമാറിന്റെ ജാമ്യപേക്ഷയാണ് ജസ്റ്റിസ് പി വി .കുഞ്ഞികൃഷ്‌ണൻ പരിഗണിച്ചത്.

പ്രതിക്കെതിരായ ആരോപണം ഗുരുതരമാണന്നും ഇത്തരം ഉദ്യോഗസ്ഥരെ രോഗികളായ ആളുകൾ എങ്ങനെ സമീപിക്കുമെന്നും കോടതി ചോദിച്ചു'. പ്രതി കസ്റ്റഡിയിൽ വിചാരണ നേരിടേണ്ടയാളാണന്നും ജാമ്യം അനുവദിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകലാവുമെന്നും കോടതി പറഞ്ഞു.

സെപ്‌തംബർ 7 മുതൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് എതിരായ അന്വേഷണം പുരോഗമിക്കുകയാണന്നും ജാമ്യത്തിൽ വിട്ടാൽ അന്വേഷണത്തെപ്രതികൂലമായി ബാധിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ സി കെ സുരേഷ് കോടതിയിൽ ബോധിപ്പിച്ചു.

കോവിഡ് സർട്ടിഫിക്കേറ്റ് നൽകാനുള്ള അധികാരം ഹെൽത്ത് ഇൻസ്‌പെക്‌ടർക്കല്ലന്ന് പ്രതിഭാഗം വാദിച്ചു. അധികാരമില്ലാത്ത പ്രതിയാണ് സർട്ടിഫിക്കേറ്റ് നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതെന്ന് പ്രബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകലാവുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ബോധിപ്പിച്ചു. പ്രതിക്ക് ജാമ്യം ലഭിക്കാൻ അർഹതയില്ലന്ന് കോടതി വ്യക്തമാക്കിയതിനെ തുടർന്ന് ജാമ്യാപേക്ഷ പിൻവലിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top