14 June Monday

വാക്സിൻ കേന്ദ്രം ശുചീകരിച്ച് ചുമട്ട്തൊഴിലാളികൾ മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
തിരുവനന്തപുരം > പാഞ്ചജന്യത്ത് തുടങ്ങുന്ന വാക്സിൻ കേന്ദ്രം ശുചീകരിച്ച് ചുമട്ട്തൊഴിലാളികൾ മാതൃകയായി. കോട്ടയ്ക്കകം പടിഞ്ഞാറെനട സെക്ഷനിലെ സി ഐ റ്റിയു ചുമട്ട് തൊഴിലാളികളാണ് മണ്ഡപം ശുചീകരിച്ചത്. 
 
ആന്റണി രാജു എം എൽ എയുടെ ശ്രമഫലമായി  ഫോർട്ട് ആശുപത്രിയിലെ വാക്സിൻ കേന്ദ്രം സ്ഥല സൗകര്യത്തിനായി പാഞ്ചജന്യം കല്യാണ മണ്ഡപത്തിൽ ബുധനാഴ്ച മുതൽ ആരംഭിക്കുകയാണ്. എന്നാൽ വർഷങ്ങളായി പൂട്ടി കിടക്കുന്നതിനാൽ വൃത്തിഹീനമായി കിടക്കുകയായിരുന്നു. ഇതറഞ്ഞതിനെ തുടർന്ന് ചുമട്ട്തൊഴിലാളികൾ  ശുചീകരണ പ്രവർത്തനം നടത്തുകയായിരുന്നു. സിഐറ്റിയു നേതാക്കളായ അഡ്വ. ആർ എസ് വിജയ് മോഹൻ, കെ എസ് ബാബുരാജൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top