28 February Friday

സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

കൊച്ചി>  സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ സിബിഎസ്ഇ യുടെ മാർഗനിർദേശങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും നടപ്പാക്കണം. ബന്ധപ്പെട്ട അധികൃതർ നിർദേശങ്ങൾ നടപ്പാവുന്നുണ്ടന്ന് ഉറപ്പാക്കണം.

 വിദ്യാലയങ്ങളിൽ നോട്ടിസ് നൽകിയോ അല്ലാതെയൊതെയോ പ്രതിവാര പരിശോധനകൾ നടത്താനും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് നിർദേശിച്ചു. സ്കൂൾ ബാഗുകളുടെ അമിത ഭാരം വിദ്യാർത്ഥികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ ഡോക്ർ ആൻറണി സിറിയക് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top