24 June Monday

ബിജെപിയുടെ അക്രമ ഹര്‍ത്താല്‍: 1097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 13, 2019

കൊച്ചി > ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് എതിരെ സംഘപരിവാര്‍ ആഹ്വാനം ചെയ്‌ത അക്രമ ഹര്‍ത്താലില്‍ റജിസ്റ്റര്‍ ചെയ്‌ത 1097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ് ജെ ആര്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ എസ് രാധാകൃഷ്‌ണന്‍, ഡോ ടി പി സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്‌ണന്‍, പി കെ കൃഷ്‌ണദാസ്, ഒ രാജഗോപാല്‍ എംഎല്‍എ, വി മുരളീധരന്‍ എംപി, ആര്‍എസ്എസ് പ്രാന്ത് ചാലക് പി ഇ ബി മേനോന്‍ എന്നിവരെ എല്ലാ കേസുകളിലും പ്രതിയാക്കുമെന്ന് പൊലീസ് ഹെഡ് ക്വോര്‍ട്ടേഴ്‌സ് എഡിജിപി പി അശോക് കുമാര്‍ ഐപിഎസ് സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.

ചില കേസുകളില്‍ ഇവരെ പ്രതിയാക്കി കോടതിയില്‍ റിപോര്‍ട്ട്‌ നല്‍കിക്കഴിഞ്ഞു. മറ്റു കേസുകളില്‍ പ്രതിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സീനിയര്‍ ഗവ. പ്ലീഡര്‍ വി മനു മുഖേനെ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top