27 September Monday

കടക്കരപ്പള്ളിയിലെ ഹരികൃഷ്ണയുടെ മരണം കൊലപാതകം; സഹോദരി ഭർത്താവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ചേർത്തല > കടക്കരപ്പള്ളിയിൽ ഹരികൃഷ്ണയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സഹോദരിയുടെ ഭർത്താവ് രതീഷാണ് കൊലപാതകി. ശനിയാഴ്‌ച പുലർച്ചെ കടക്കരപ്പള്ളിയിൽ രതീഷിൻ്റെ വീട്ടിലാണ് ഹരികൃഷ്‌ണയുടെ മൃതദേഹം കണ്ടത്.

രതീഷിനെ കാണാതാവുകയും ചെയ്‌തു. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ രാത്രിയോടെ രതീഷിനെ പിടികൂടി. ചേർത്തല നഗരത്തിനടുത്ത് ബന്ധുവിൻ്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. വീട്ടുകാർ രഹസ്യമായി അറിയിച്ചാണ് പൊലീസിനെ വരുത്തിയത്. രാത്രി തന്നെ പ്രതി കുറ്റം സമ്മതിച്ചു.

ഹരികൃഷ്‌ണയുമായി അടുപ്പത്തിലായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. ഹരികൃഷ്ണയ്ക്ക് മറ്റൊരാളുമായി പ്രണയബന്ധം ഉണ്ടെന്നും അത് ചോദ്യം ചെയ്യുന്നതിനിടെ തലയ്ക്കടിച്ചപ്പോൾ താഴെ വീണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ശേഷം ശ്വാസം മുട്ടിച്ച് കൊന്നുവെന്നുമാണ് രതീഷിൻ്റെ കുറ്റസമ്മതം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top