12 November Tuesday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം; പാസ്റ്റർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

ഇടുക്കി > കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. ചക്കാലക്കൽ ജോൺസൺ ആണ് പൊലീസ് പിടിയിലായത്. വിവിധ സ്‌കൂളുകളിൽ കരാട്ടെ അധ്യാപനാണ് പ്രതി.

എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായെത്തി കരാട്ടെ ക്യാമ്പിന്റെ പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്‌ജിൽ മുറി എടുക്കുകയായിരുന്നു. കട്ടപ്പന സിഐ ആണെന്ന് പറഞ്ഞ് ലോഡ്‌ജ്‌ നടത്തിപ്പുകാരെ തെറ്റിധരിപ്പിച്ചാണ് റൂമെടുത്തത്. സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്ന് നുണ പറഞ്ഞു. ചോദ്യം ചെയ്യലിൽ മകളല്ലെന്ന് തെളിയുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top