06 October Sunday

കൈത്തറി യൂണിഫോം പദ്ധതിക്ക്‌ 30 കോടി; അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

തിരുവനന്തപുരം > ഓണത്തോടനുബന്ധിച്ച്‌ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു. സർക്കാർ, എയഡഡ്‌ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക്‌ സൗജന്യ യൂണിഫോം നെയ്‌തു നൽകിയ കൈത്തറി തൊഴിലാളികൾക്ക്‌ കൂലി വിതരണത്തിനായാണ്‌ തുക ലഭ്യമാക്കിയത്‌.

അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടി രൂപ അനുവദിച്ചു. പൊതു, പട്ടിക വിഭാഗ സേവനങ്ങൾക്കായാണ്‌ തുക ലഭ്യമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top