19 November Tuesday

വീണ്ടും ഹാമര്‍ ത്രോ അപകടം; വിദ്യാര്‍ഥിയുടെ കൈവിരലിന് പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

കോഴിക്കോട്> സംസ്ഥാന കായികമേളയിലുണ്ടായ ഹാമര്‍ ത്രോ അപകടത്തിനുപിന്നാലെ റവന്യു കായിക മേളയിലും ഹാമര്‍ അപകടം. ഹാമറിന്റെ കമ്പി പൊട്ടിയാണ് കായികതാരത്തിന് പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ രണ്ട് വിരലുകള്‍ക്ക് പരിക്കുപറ്റി.

കഴിഞ്ഞ മാസം പാലായില്‍നടന്ന സംസ്ഥാന അത്‌ലറ്റിക്  മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കുപറ്റി വിദ്യാര്‍ഥി മരിച്ചിരുന്നു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സനാണ് മരിച്ചത്.

ഇതിനുപിന്നാലെയാണ് വീണ്ടും ഹാമര്‍ അപകടം ഉണ്ടായിരിക്കുന്നത്.  കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 


പ്രധാന വാർത്തകൾ
 Top