25 August Sunday

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ‌് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

ലാഹോർ> മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ‌് അറസ്റ്റിൽ. ലാഹോറിൽ നിന്ന് ​ഗുജ്‍രൻവാലിയിലേക്ക് പോകുന്ന വഴി പഞ്ചാബ് കൗണ്ടര്‍ ടെററിസം വകുപ്പാണ് ഹാഫിസിനെ പിടികൂടിയതെന്ന‌് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ്തു. നിരോധിക്കപ്പെട്ട ജമാഅത്ത് ഉദ് ദവാ എന്ന സംഘടനയുടെ തലവനാണ‌് ഹാഫിസ‌്. ഹാഫിസിനെതിരെ വിവിധ വകുപ്പുകളിൽ നേരത്തെ കേസുകൾ ചുമത്തിയിരുന്നു. ഹാഫിസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട‌്.

മുംബൈ ഭീകരാക്രമണത്തിന്‍ പശ്ചാത്തലത്തിൽ ഹാഫിസിനെതിരെ കർശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതൽ തെളിവുകൾ ഇന്ത്യ, പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ ഹാഫിസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിരുന്നില്ല.


പ്രധാന വാർത്തകൾ
 Top