21 October Monday

ഗുരുവായൂർ ദേവസ്വം നൽകിയ ദുരിതാശ്വാസ സഹായം അനിവാര്യമായത്‌; ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

കൊച്ചി > പ്രളയ ദുരിതാശ്വാസത്തിനായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ നൽകിയതിനെതിരെ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് കാഞ്ഞിരപ്പള്ളി സ്വദേശി വി. അനിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

പ്രളയകാലത്തെ അനിവാര്യമായ സാഹചര്യത്തിലാണ് സഹായം നൽകിയതെന്നും ഇത് നിയമ വിരുദ്ധമല്ലെന്നും ജസ്റ്റീസുമാരായ സി ടി രവികുമാർ, എൻ നഗരേഷ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top