20 September Friday

മയക്കുമരുന്ന് കേസ്: പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

മയക്കുമരുന്ന്‌ കേസ്‌ പ്രതി ജോര്‍ജ്കുട്ടി പിടികൂടിയപ്പോൾ

മലപ്പുറം> വണ്ടൂര്‍ വാണിയമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ  എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു.എക്‌സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്.

 വാണിയമ്പലത്ത് വെച്ചാണ് സംഭവം. തിരുവനന്തപുരത്ത് കോടികളുടെ ഹാഷിസ് പിടിച്ച കേസില്‍ മുങ്ങിയ ജോര്‍ജ്കുട്ടി എന്ന പ്രതി വാണിയമ്പലത്തെ ഭാര്യാ വീട്ടിലെത്തിയപ്പോഴോണ് വിവരമറിഞ്ഞ് എക്‌സൈസ് സംഘം ഇയാളെ പിടികൂടാനെത്തിയത്.

 

വെടിയേറ്റ എക്‌സൈസ്‌  റെയ്‌ഞ്ച്‌  ഓഫീസർ മനോജ്‌

വെടിയേറ്റ എക്‌സൈസ്‌ റെയ്‌ഞ്ച്‌ ഓഫീസർ മനോജ്‌

വാതില്‍ തുറന്ന ഉടന്‍ നാലു പ്രാവശ്യം വെടി വെക്കുകയായിരുന്നു. റെയ്ഞ്ച് ഓഫീസറുടെ കാലിനാണ് വെടിയേറ്റത്. വണ്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഓഫീസര്‍ക്ക് ശസ്ത്രക്രിയ നടത്തി.

തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. നിലമ്പൂർ വാണിയമ്പലത്ത് വെച്ചാണ് ജോർജ് കുട്ടിയെ എക്സൈസ് പിടികൂടിയത്. വാണിയമ്പലത്തെ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് ജോർജ് കുട്ടി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇയാൾക്കായി വലവിരിച്ചത്. തിരുവനന്തുപുരത്ത് നിന്ന് എത്തിയ എക്സൈസ് സംഘം നിലമ്പൂർ എക്സൈസുമായി ചേർന്നാണ് ജോർജ് കുട്ടിയെ പിടികൂടിയത്.

തിരുവനന്തപുരത്ത് വെച്ച് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബെംഗളൂരുവിൽ വെച്ചാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്.

പ്രതിയെ കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്നതിനും ഒളിത്താവളം ഒരുക്കുകയും ചെയത കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നിന്നാണ് ജോർജ് കുട്ടി വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

 


പ്രധാന വാർത്തകൾ
 Top