17 January Friday
28 ശതമാനം സ്ലാബ്‌ തുടരും

കുഴഞ്ഞുമറിഞ്ഞ് ജിഎസ്ടി ; തെരഞ്ഞെടുപ്പ്‌ കാലത്ത്‌ നിരക്കുകുറച്ചത്‌ രാഷ്‌ട്രീയ തട്ടിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 8, 2019

കേന്ദ്രം തിരക്കിട്ട്‌ നടപ്പാക്കിയ ചരക്കുസേവന നികുതി (ജിഎസ്‌ടി) സമ്പ്രദായം വൻ പരാജയമാണെന്ന് നിരക്ക് കുത്തനെ ഉയർത്താനുള്ള   നിർദേശത്തോടെ വെളിപ്പെട്ടു. വരുമാനം കൂട്ടാനാണ്‌ നിരക്കുകൾ ഉയര്‍ത്തുന്നത്. 2017 ജൂലൈയിൽ ജിഎസ്‌ടി നടപ്പാക്കിയശേഷം പലതവണ നിരക്ക് കുറച്ചു. വ്യവസായ–-വാണിജ്യ മേഖലയിലെ മാന്ദ്യം നീക്കാനെന്ന പേരിലായിരുന്നു ഇത്. എന്നാല്‍, മാന്ദ്യം തീവ്രമാകവെയാണ് ഇപ്പോള്‍ നിരക്ക് ഉയർത്തുന്നത്.

കോർപറേറ്റുകൾക്ക്‌ രണ്ട്‌ ലക്ഷം കോടിയിൽപ്പരം രൂപയുടെ നികുതിയിളവ്‌ നൽകിയശേഷമാണ്‌ ലക്ഷം കോടിയോളം രൂപയുടെ അധികവരുമാനം ജിഎസ്‌ടി വർധനവഴി സമാഹരിക്കാൻ പദ്ധതിയിടുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജിഎസ്‌ടി നിരക്കുകൾ കുറച്ചത്‌ രാഷ്ട്രീയതട്ടിപ്പാണെന്നും ഇതോടെ വ്യക്തമാകുന്നു. ജിഎസ്‌ടി നിരക്കുകൾ കൂട്ടിയാൽ പണപ്പെരുപ്പം ഉണ്ടാകില്ലെന്നാണ്‌ സർക്കാർ നിലപാട്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം ചില്ലറവിപണിയിൽ ഉയർന്ന പണപ്പെരുപ്പത്തിനു കാരണമായിട്ടുണ്ട്‌. 

നിര്‍ദേശങ്ങള്‍
അടിസ്ഥാന നികുതിയായ അഞ്ച്‌ ശതമാനം 9–-10 ശതമാനമായി വർധിപ്പിക്കാനും 12 ശതമാനം നികുതി സ്ലാബ് ഉപേക്ഷിക്കും.   ഇതിൽപെടുന്ന  243 ഇനങ്ങളെ 18 ശതമാനം നികുതിയിലേക്ക്‌ ഉയര്‍ത്തും. 28 ശതമാനം സ്ലാബ്‌ തുടരും. നിലവിൽ 18 ശതമാനം നിരക്കിൽ 631 ഇനങ്ങളും 28 ശതമാനം നിരക്കിൽ 29 ഇനവുമുണ്ട്‌. സ്വകാര്യആശുപത്രി ചികിത്സ, ആയിരം രൂപയിൽ താഴെയുള്ള ഹോട്ടൽമുറി വാടക, കമ്പനികൾ പാട്ടത്തിനെടുക്കുന്ന വീടുകൾ, ബ്രാൻഡ്‌ ചെയ്യാത്ത പനീർ, അസംസ്‌കൃത പട്ട്‌, കള്ള്‌ എന്നിവയെ ജിഎസ്‌ടി പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്യും.  

നികുതി 9–-10 ശതമാനമാകുന്നവ
ബ്രാൻഡ്‌ ചെയ്‌ത ധാന്യങ്ങൾ, മാവ്‌, പനീർ, ഇക്കണോമി ക്ലാസ്‌ വിമാനയാത്ര, ഒന്നും രണ്ടും ക്ലാസ്‌ എസി ട്രെയിൻയാത്ര, പാമോയിൽ, ഒലിവെണ്ണ, പിസ, ബ്രഡ്‌, ഡ്രൈ ഫ്രൂട്ട്‌സ്‌, പട്ട്‌, ലിനൻ, കാറ്ററിങ്‌ സേവനങ്ങൾ, റസ്‌റ്റോറന്റുകൾ, ടൂർ സർവീസുകൾ, ക്രൂയിസ്‌ യാത്ര, വിനോദസഞ്ചാര ബോട്ടുയാത്ര.

18 ശതമാനമാകുന്നവ
മൊബൈൽഫോൺ, ബിസിനസ്‌ ക്ലാസ്‌ വിമാനയാത്ര, സംസ്ഥാന ഭാഗ്യക്കുറി, 5000–-7000 നിരക്കുള്ള ഹോട്ടൽ മുറികൾ, പെയിന്റിങ്ങുകൾ.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top