03 August Monday

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്‌ഡൗൺ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


തിരുവനന്തപുരം> സംസ്ഥാനത്ത് ഞായറാഴ്‌ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗണ്‍ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതുപോലെയുള്ള പ്രവർത്തനങ്ങൾക്ക്‌ അനുമതിനൽകി ഉത്തരവിറങ്ങി.

ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലും കഴിഞ്ഞ ഞായറാഴ്‌ച ലോക്‌ ഡൗണിൽ ഇളവ്‌ അനുവദിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ച നൽകിയ ഇളവുകൾ പരിശോധിച്ച്‌ തുടർന്നുള്ള ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്‌ഡൗൺ തുടരേണ്ടതില്ലെന്ന്‌ തീരുമാനിക്കുകയായിരുന്നു. അതേസമയം  കണ്ടെയ്‌മെൻറ്‌ സോണുകളിലും മറ്റും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി തുടരും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top