07 August Friday

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020

തിരുവനന്തപുരം > ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിലെ 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഏറ്റെടുക്കൽ നടപടികൾക്കു കോട്ടയം കലക്ടറെ ചുമതലപ്പെടുത്തി റവന്യു വകുപ്പാണ് ഉത്തരവിറക്കിയത്. ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77 (2) വകുപ്പ് പ്രകാരം കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കുക.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, മണിമല വില്ലേജുകളിലായി 281,283,282,299 റീസർവെ നമ്പരുകളിലെ 2263.18 ഏക്കർ (916.26 ഹെക്ടർ) ഭൂമിയാണ് ഏറ്റെടുക്കുന്നത്. ശബരിമല വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പദ്ധതി ഭരണാനുമതിക്കായി മുഖ്യമന്ത്രിക്കു നൽകിയിരുന്നു. വിമാനത്താവളം സ്‌പെഷൽ ഓഫിസർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷൻ (കെഎസ്‌ഐഡിസി) എന്നിവർ തയ്യാറാക്കിയ പദ്ധതിക്ക് ധനം, നിയമം, റവന്യു വകുപ്പുകൾ അനുമതി നൽകിയിരുന്നു. മുഖ്യമന്ത്രി ഫയലിൽ ഒപ്പുവച്ചതോടെയാണ് റവന്യു വകുപ്പു സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചത്.


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top