23 March Saturday

വസന്ത്‌കുമാറിന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപ; ഭാര്യയുടെ ജോലി സ്‌ഥിരപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

തിരുവനന്തപുരം> പുല്‍വാമയില്‍ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത് കുമാറിന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപ ധനസഹായം നൽകുമാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വസന്ത്‌കുമാറിന്റെ ഭാര്യ ഷീനയുടെ  ജോലി സ്‌ഥിരപ്പെടുത്തുവാനും  മുഖ്യമന്ത്രിയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്‌ ഏറ്റെടുക്കാനും കുടുംബത്തിന്‌ വീട്‌ വെച്ച്‌ നൽകാനും തീരുമാനമായി . 15ലക്ഷം രുപ ഭാര്യക്കും 10 ലക്ഷം രുപ അമ്മക്കുമാണ്‌ നൽകുക.

വയനാട് വെറ്ററിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയാണ് ഷീനയിപ്പോൾ.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top