28 May Sunday
മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയാനില്ല

‘ഇനി മലയാള മാധ്യമങ്ങളോട്‌ മിണ്ടില്ല’ ; മലയാളികളെ അധിക്ഷേപിച്ച്‌ ഗവർണർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


ന്യൂഡൽഹി
ഇനി മലയാള മാധ്യമങ്ങളോട്‌ സംസാരിക്കില്ലെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ. ഡൽഹിയിൽ മാധ്യമങ്ങളോട്‌ പ്രതികരിക്കവെയാണ് മലയാള മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയനോട്‌ ചോദ്യങ്ങൾ ഉന്നയിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന്‌ ആരോപിച്ചാണ്‌ ബഹിഷ്‌കരണം.

‘ ഹിന്ദി–- ഇംഗ്ലീഷ്‌ മാധ്യമങ്ങളോട്‌ മാത്രമേ ഇനി സംസാരിക്കൂ. മാധ്യമപ്രവർത്തകരെ കാണുമ്പോഴൊക്കെ ഞാൻ സംസാരിക്കാറുണ്ട്‌. അത്‌ മര്യാദയാണ്‌. എന്നാൽ, മുഖ്യമന്ത്രി എന്താണ്‌ നിങ്ങളെ വിശേഷിപ്പിച്ചത്‌. മാധ്യമപ്രവർത്തകർക്ക്‌ ആത്മാഭിമാനമില്ലേ. അന്തസ്സില്ലേ. സ്വയം ബഹുമാനിക്കുന്നവരെ ഞാൻ ബഹുമാനിക്കും. നിങ്ങൾ മുഖ്യമന്ത്രിയോട്‌ ഒന്നും പറഞ്ഞില്ല. മലയാള മാധ്യമങ്ങളോട്‌ ഇനി സംസാരിക്കില്ല.’–- ഗവർണർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ സമാഹരിച്ച്‌ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തയ്യാറാക്കിയ പുസ്‌തകത്തിന്റെ പ്രകാശനത്തിൽ ഗവർണർ പങ്കെടുത്തു. നെഹ്‌റുവിനേക്കാൾ വലിയ നേതാവാണ്‌ മോദിയെന്ന്‌ അദ്ദേഹം ചടങ്ങിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top