27 September Sunday

നിലവിൽ സ്വയംഭരണ കോളേജുകൾക്ക്‌ സർക്കാർ അനുമതി വേണ്ട; യുജിസിക്ക്‌ നേരിട്ട്‌ പദവി നൽകാം

സ്വന്തം ലേഖകൻUpdated: Monday Jul 27, 2020

സെയ്ന്റ്ഗിറ്റ്‌സ് കോളേജ് ഓഫ് എൻജിനിയറിംഗ്, കോട്ടയം

തിരുവനന്തപുരം > മൂന്ന് സ്വാശ്രയ എൻജിനിയറിങ്‌ കോളേജിന്‌ യുജിസി സ്വയംഭരണ പദവി നൽകിയതിനെ സംസ്ഥാന സർക്കാരാണ്‌ നൽകിയതെന്ന തരത്തിൽ നടത്തുന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന്‌ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. നിലവിൽ കോളേജുകൾക്ക്‌ സ്വയംഭരണ പദവി നൽകുന്നതിന്‌ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല. 

മുമ്പ്‌ സ്വയംഭരണ പദവിക്കായുള്ള അപേക്ഷ യുജിസിക്ക്‌ -സമർപ്പിക്കുകയും യുജിസി സ്വയംഭരണ പദവി നൽകുകയും സർവകലാശാല അത് പ്രഖ്യാപിക്കുകയുമാണ് ചെയ്‌തിരുന്നത്‌. യുജിസിയുടെ "സ്വയംഭരണ കോളേജുകൾ’ എന്ന ആശയം യുഡിഎഫ് സർക്കാരിന്റെ കാലത്താണ്‌ അംഗീകരിച്ചത്.  

2018ൽ സ്വയംഭരണ പദവി നിയമം യുജിസി ഭേദഗതി ചെയ്‌തു. ഭേദഗതി നിയമപ്രകാരം യോഗ്യമായ കോളേജുകൾക്ക് അപേക്ഷ യുജിസിക്കും നൽകാം. അപേക്ഷ സമർപ്പിക്കുന്നതിന് സർക്കാരിന്റെ എൻഒസി ആവശ്യമില്ല. നാക് എ ഗ്രേഡിന് മുകളിലുള്ള കോളേജുകൾക്ക് പരിശോധനയില്ലാതെ- സ്വയംഭരണ പദവി നൽകാനും വ്യവസ്ഥയുണ്ടാക്കി. ഇതു പ്രകാരമാണ്‌ ‌മൂന്ന്‌ കോളേജിന്‌ യുജിസി കേരളത്തിൽ സ്വയംഭരണ പദവി നൽകിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top