20 September Friday

നായകനായി ''നാനോ കാര്‍''; 'ഗൗതമിന്റെ രഥം' ചിത്രീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിച്ച് ആനന്ദ് മേനോന്‍ സംവിധാനം ചെയുന്ന ' ഗൗതമിന്റെ രഥം ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നീരജ് മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ പുണ്യ എലിസബത്ത് നായികയായെത്തുന്നു.

 രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കുഞ്ഞിരാമായണം, ഗോദ, വെളിപാടിന്റെ പുസ്തകം എന്നി ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന  ചിത്രമാണ്‌ vഗൗതമിന്റെ രഥം.നവാഗതനായ അങ്കിത് മേനോനാണ് സംഗീത സംവിധാനം.





 


പ്രധാന വാർത്തകൾ
 Top