15 November Friday

ഗൂഡല്ലൂർ ഊട്ടി ചുരം പാതയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു; രണ്ടു പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019

മരിച്ച സയ്യിദ് മുഹമ്മദ്‌ അക്രം തങ്ങൾ (33) (വലത്)

എടക്കര> ഗൂഡല്ലൂർ ഊട്ടി ചുരം പാതയിൽ കാർ മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടു പേർക്ക് പരിക്ക്. കരുവാരകുണ്ട്  മരുതിങ്ങൽ സ്വദേശി കരുവൻ തിരുത്തി വലിയാട്ടിൽ  സയ്യിദ് മുഹമ്മദ്‌ അക്രം തങ്ങൾ ( 33) ആണ് മരിച്ചത്. പരിക്കേറ്റ കരുവാരകുണ്ട് സ്വദേശികളായ ദീപു, ഷെമീർ എന്നിവരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുഹൃത്തുക്കളുമൊന്നിച്ച്  ഊട്ടിയിൽ പോയി മടങ്ങവെ  ശനിയാഴ്ച പുലർച്ചെ 3.30 നാണ് അപകടം. ഗൂഡല്ലൂർ താലൂക്കാശുപത്രിക്ക് സമീപമുള്ള ചെങ്കുത്തായ വളവിൽ നിന്നും നിയന്ത്രണം വിട്ട് കാർ താഴെക്ക് പതിക്കുകയായിരുന്നു. റോഡിൽ നിന്നും 20 അടി താഴ്ച്ചയിലുള്ള വീടിനു മുന്നിൽ കാർ തടഞ്ഞു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഈ സമയം വാഹനം ഓടിച്ചിരുന്ന സയ്യിദ് മുഹമ്മദ് അക്രം തങ്ങൾ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്.

ഗൾഫിൽ നിന്നും അവധിക്ക് രണ്ടു മാസം മുമ്പാണ്  നാട്ടിലെത്തിയത്. ഭാര്യ: താഹിറ ബീവി, ഏകമകൾ രണ്ടര വയസുകാരി ഇസെഡോറസലിൻ. സയ്യിദ് അഹമ്മദ് കോയ തങ്ങൾ ആയിശബീവി ദമ്പതികളുടെ മകനാണ്.


പ്രധാന വാർത്തകൾ
 Top